പേരാവൂർ: മലയാം പടിയിലെ വയോജനകേന്ദ്രത്തിലെ മുറി സ്വന്തമാക്കി ബോർഡ് സ്ഥാപിച്ച യുവധാര ജൂൺ 30 ന് മുൻപ് വയോജന വിശ്രമകേന്ദ്രത്തിൽ നിന്ന് ഒഴിവാകാമെന്ന് ധാരണയായി. പേരാവൂർ ഡിവൈഎസ്പി എ.വി. ജോണിൻ്റെ സാന്നിധ്യത്തിൽ യുവധാരയുടെ ഭാരവാഹികളും ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഭരണ നേതൃത്വം എന്നിവരുമായി നടത്തിയ 3 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ധാരണയിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി സ്ഥാപിച്ച ബോർഡ് 2026 ഒക്ടോബർ 17 ന് രാവിലെ 9.30ന് പഞ്ചായത്ത് ഭരണ നേതൃത്വത്തിൻ്റെ സാന്നിധ്യത്തിൽ എടുത്ത് മാറ്റും. ഷെൽഫുകൾ പുസ്തകങ്ങൾ, യുവധാരയ്ക്ക് അവിടെയുള്ള വസ്തുക്കൾ എന്നിവയൊക്കെ മറ്റൊരു റൂമിലേക്ക് മാറ്റും. ജൂൺ 30 ന് ഉള്ളിൽ യുവധാരയുടേതായ എല്ലാ വസ്തുക്കളും പ്രവർത്തനവും വയോജന കേന്ദ്രത്തിൽ നിന്ന് ഒഴിവാകണം. ദൈനംദിന പ്രവർത്തനം രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ നടത്താം. ലൈബ്രറി പ്രവർത്തനങ്ങളല്ലാതെ മറ്റൊരു പരിപാടിയും നടത്താൻ പാടില്ല
നിലവിൽ വിശ്രമ കേന്ദ്രത്തിന്റെ പ്രധാന ഹാളിൽ പ്രവർത്തിക്കുന്ന വായനശാലയുടെ ബുക്ക് ഷെൽഫുകളും മറ്റ് ഉപകരണങ്ങളും കെട്ടിടത്തിന് വശത്തുള്ള സ്റ്റോർ റൂമിലേക്ക് മാറ്റി സ്ഥാപിക്കും. വായനശാലാ പ്രതിനിധികൾക്ക് ഈ സ്റ്റോർ റൂം ഉപയോഗിച്ച് പ്രവർത്തനം തുടരാൻ അടുത്ത ജൂൺ 30 വരെ സമയം നൽകാൻ തീരുമാനമായിട്ടുണ്ട്.
വരുന്ന ജൂൺ 30-നകം വായനശാലയ്ക്കായി പുതിയ കെട്ടിടം കണ്ടെത്തുകയോ നിർമ്മിക്കുകയോ ചെയ്ത ശേഷം മുഴുവൻ സാധനസാമഗ്രികളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണം. കെയർടേക്കറുടെ കൈവശം താക്കോൽ നല്കണം. വയോജനങ്ങൾക്ക് തടസ്സമോ അസൗകര്യമോ ആകുന്ന പ്രവർത്തനങ്ങൾ ഉണ്ടാവരുതെന്നും വ്യവസ്ഥയുണ്ട്.
മലയാംപടി വയോജന വിശ്രമകേന്ദ്രത്തിൽ ഉണ്ടായ ഈ തർക്കത്തെ തുടർന്ന് പേരാവൂർ ബ്ലോക്കിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിലും ഓഫിസുകളും പരിശോധിക്കാനും ചട്ടവിരുദ്ധമായുള്ള എല്ലാം ഒഴിവാക്കാനും തീരുമാനമായി.. ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തി പരിശോധനകൾ നടത്തും. വയോജനങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുള്ളതായി പേരാവൂർ ബ്ലോക്ക് പഞ്ചായ വൈസ് പ്രസിഡൻ്റ് ബൈജു വർഗീസ് പറഞ്ഞു.
The incident of the elderly becoming the youth: The board will be changed, operation will be limited to June 30.






















